Site iconSite icon Janayugom Online

കർഷക കടാശ്വാസം ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കും

കേരള സംസ്ഥാന കടാശ്വാസ കമ്മിഷൻ മുഖേന കാർഷിക വായ്പകൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കടാശ്വാസ കമ്മിഷൻ മുഖേന കാർഷികവായ്പകൾക്കു നൽകിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ഓഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ജൂൺ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മിഷനിൽ കർഷകർക്ക് കടാശ്വാസത്തിനായി അപേക്ഷ നൽകാനാകും. കർഷകർ സഹകരണ ബാങ്കുകളിൽ/സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കർഷക കടാശ്വാസ കമ്മിഷൻ മുഖേന നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു.

Exit mobile version