വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മരണമടഞ്ഞയാള്‍ക്ക് ചികിത്സ വൈകിയെന്ന പരാതിയില്‍മേല്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍ജന്‍ ഉള്‍പ്പെടെ സീനിയര്‍ ഡോക്ടര്‍മാര്‍ കണ്ടിരുന്നു രോഗിയെ സ്റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയത് 108 ആംബുലന്‍സില്‍ സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്നും റിപ്പേര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. തോമസിന് ചികിത്സ നൽകിയില്ലെന്ന് മകൾ സോന പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദ്ദേശം നല്‍കിയത്.
English Summary: farmer died in a tiger attack
You may also like this video