Site icon Janayugom Online

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പ രിക്ക്. തൂവൽ സ്വദേശി കായപ്ലാക്കൽ ബിനോയിയെയാണ് കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടു പന്നി ആക്രമിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാട്ടു പന്നി ആക്രമിയ്ക്കുകയായിരുന്നു. നിലത്തേയ്ക് വീണ ബിനോയ്ക്കു നേരെ കാട്ടു പന്നി വീണ്ടും പാഞ്ഞടുത്തു. സമീപത്തെ കുഴിയിലേക് ബിനോയ്‌ വീണതോടെയാണ് കാട്ടു പന്നി പിന്മാറിയത്. ബിനോയിയുടെ കാലിലും പുറത്തും പരിക്കേറ്റു. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മേഖലയിൽ കാട്ടുപന്നികൾ ഉണ്ടെങ്കിലും പകൽ സമയത്ത് കാർഷിക മേഖലയിൽ മുൻപ് ശല്യം ഉണ്ടായിട്ടില്ല.

Eng­lish Sum­ma­ry: Farmer injured in wild boar attack

You may also like this video

Exit mobile version