Site icon Janayugom Online

തക്കാളി പാടത്തിൽ 22,000 രൂപയുടെ സിസിടിവി സ്ഥാപിച്ച് കര്‍ഷകന്‍

രാജ്യത്ത് തക്കാളി വില വര്‍ധിച്ചു വരുന്നതിന് പിന്നാലെ തക്കാളി മോഷണം കൂടിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ശരദ് റാവട്ടെ എന്ന കര്‍ഷകനാണ് തന്റെ തക്കാളി പാടത്തിൽ സിസിടിവി സ്ഥാപിച്ചത്. ഔറംഗാബാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് ഇയാളുടെ തക്കാളിപ്പാടം സ്ഥിതി ചെയ്യുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ഗംഗാപൂരിലെ അദ്ദേഹത്തിന്‍റെ കൃഷി സ്ഥലത്തു നിന്നും 25 കിലോയോളം തക്കാളി മോഷണം പോയിരുന്നു അതിനാലാണ് പാടത്തിന് സംരക്ഷണമേകാന്‍ 22,000 രൂപമുടക്കി സിസിടിവി സ്ഥാപിക്കുന്നത് എന്ന് കർഷകൻ പറഞ്ഞത്. 22 മുതല്‍ 25 കിലോ തൂക്കം വരുന്ന തക്കാളികള്‍ പോലും 3,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. അഞ്ച് ഏക്കറോളം വരുന്ന പാടത്തിന്‍റെ ഒന്നര ഏക്കറോളം തക്കാളിയാണ് കൃഷി ചെയ്തിരിക്കുന്നത്, ആറു മുതല്‍ ഏഴു ലക്ഷം രൂപവരെ ഇതിന് എളുപ്പത്തില്‍ ലഭിക്കാമെന്ന് ശരദ് റാവട്ടെ പറഞ്ഞു.

Eng­lish Sum­ma­ry; Farmer installs Rs 22,000 CCTV in toma­to field

You may also like this video

Exit mobile version