കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് തുടരുന്നതിനിടെ കര്‍ഷ നേതാവ് അക്ഷയ് നര്‍വാള്‍ അറസ്റ്റില്‍. കര്‍ഷകരുടെ പ്രതിഷേധത്തെ കേന്ദ്ര സര്‍ക്കാര്‍ ഏതൊക്കെ രീതിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും തങ്ങള്‍ പിന്നിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരുടെ മാര്‍ച്ച് ശക്തമാകുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കര്‍ഷകര്‍ തലസ്ഥാന നഗരിയിലേക്ക് കടക്കാതിരിക്കുന്നതിനായി സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കണ്ണീര്‍ വാതക ഷെല്ലുകളും ഡ്രോണ്‍ ടിയര്‍ സ്‌മോക്ക് ലോഞ്ചറുകളൂം ഉപയോഗിച്ചാണ് ഹരിയാന പൊലീസ് കര്‍ഷകരെ തടയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ മുന്നോട്ട് നീങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.പിസിസികളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 16ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തും.കര്‍ഷകരുടെ സമരത്തെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
കോണ്‍ഗ്രസിന് പുറമെ കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ചിന് പിന്തുണയുമായി ബിഎസ്പിയും രംഗത്തെത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും ഗൗരവകരമായി കാണണമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി പറഞ്ഞു.ഭാരതീയ കിസാന്‍ യൂണിയന്‍ (ദോബ), ദോബ കിസാന്‍ വെല്‍ഫെയര്‍ കമ്മിറ്റി, ബികെയു (ഏക്ത സിദ്ധുപൂര്‍), കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, കിസാന്‍ സംഘര്‍ഷ് കമ്മിറ്റി കോട് ബുധ എന്നീ അഞ്ച് സംഘടനകളിലെ കര്‍ഷകരാണ് പഞ്ചാബില്‍ നിന്ന് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
English Summary:
Farmer leader Akshay Narwal arrested; Various organizations supported the Delhi Chalo March
You may also like this video: