Site iconSite icon Janayugom Online

പത്താം ക്ലാസ് മാത്രം പാസായ ഒരു കർഷകൻ ഉന്നത വിദ്യഭ്യാസമേഖലയ്ക്കു വേണ്ടി പാഠ്യപദ്ധതികള്‍ രൂപകൽപ്പന ചെയ്യുന്നു

പത്താം ക്ലാസ് മാത്രം പാസായ ഒരു കർഷകൻ സംസ്ഥാന കാർഷിക സർവകലാശാലകളിലെ ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്‌ഡി വിദ്യാർത്ഥികൾക്കായി പ്രകൃതി കൃഷിയെക്കുറിച്ചുള്ള  പാഠ്യപദ്ധതികള്‍  രൂപകൽപ്പന ചെയ്യുന്നു.രാജസ്ഥാനിലെ ജലവാർ സ്വദേശിയായ ഹുകുംചന്ദ് പതിദാറാണ് രാജസ്ഥാനിലെ കാര്‍ഷിക സര്വകലാശാലയ്ക്ക് വേണ്ടി പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നത്.
പ്രകൃതി കൃഷി രംഗത്തെ സംഭാവനകൾക്ക്  ഇദ്ദേഹത്തിനു  2019ൽ   രാജ്യം  പത്മശ്രീ നൽകി ആദരിച്ചു.കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിന്റെ (ഐസിഎആർ) ഒരു കമ്മിറ്റി അംഗമാണ് നിലവില്‍ ഹുകുംചന്ദ് പതിദാര്‍. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഐസിഎആർ ഒരു കമ്മിറ്റി രൂപീകരിച്ചു, ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്‌ഡി ക്ലാസുകൾക്ക് പാഠ്യപദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സമിതിയിൽ കുറച്ച് കർഷകരും ശാസ്ത്രജ്ഞരും പ്രൊഫസർമാരും ഉൾപ്പെടുന്നു. ഇതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിശീലനവും നൽകുന്നുണ്ട്. ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി എന്നിവയിലും പഠിപ്പിക്കുന്നതിന് ഈ മാതൃക പരിഗണിക്കുന്നുണ്ട്. ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനും അവർക്ക് ഇതിൽ നിന്ന് പ്രയോജനം നേടാനും കഴിയും,” അദ്ദേഹം പറഞ്ഞു.
പത്താംക്ലാസ് വരെ പഠിച്ച താൻ പഠനം ഉപേക്ഷിച്ചത് പിതാവിനെ ഈ മേഖലയിൽ സഹായിക്കാനാണെന്ന് പാട്ടിദാർ പറഞ്ഞു.
Eng­lish Sum­ma­ry: farmer who has just passed Class X is design­ing a cur­ricu­lum for the high­er edu­ca­tion sector
you may also like this video;

Exit mobile version