Site icon Janayugom Online

കര്‍ഷക പ്രക്ഷോഭം: ഇന്റര്‍നെറ്റ് വിലക്ക് നീട്ടി

farmers

കര്‍ഷക പ്രക്ഷോഭത്തെതുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ഇന്റര്‍നെറ്റ് വിലക്ക് നീട്ടി. ഹരിയാനയില്‍ ഇന്നും പഞ്ചാബില്‍ ഈ മാസം 24 വരെയുമാണ് ഇന്റര്‍നെറ്റ് വിലക്ക്. കേന്ദ്ര മന്ത്രിമാരുമായുള്ള കര്‍ഷകരുടെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. പഞ്ചാബില്‍ കേന്ദ്രവും ഹരിയാനയില്‍ സംസ്ഥാനസര്‍ക്കാരുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പഞ്ചാബില്‍ പ്രക്ഷോഭ ബാധിത ജില്ലകളായ ശംബു, ജുല്‍കാൻ, ബട്ടിന്‍ഡ, മൻസ ജില്ലയിലെ ബോഹ എന്നിവിടങ്ങളിലും ഹരിയാനയില്‍ ഫത്തേഹബാദ്, കുരുക്ഷേത്ര, കൈതള്‍, ജിന്ദ്, ഹിസാര്‍, സിര്‍സ, അംബാല എന്നീ ജില്ലകളിലുമാണ് ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് വിലക്ക് നീട്ടിയത്. നേരത്തെ ഹരിയാനയില്‍ ഈ മാസം 13 മുതല്‍ 15 വരെ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കർഷക സമരത്തില്‍ കേന്ദ്രസര്‍ക്കാരുമായി നാലാം വട്ട ചര്‍ച്ച ഇന്നലെ ചണ്ഡീഗഡില്‍ നടന്നു. മൂന്ന് കേന്ദ്ര മന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Farm­ers’ agi­ta­tion: Inter­net ban extended

You may also like this video

Exit mobile version