Site icon Janayugom Online

കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മോദി സര്‍ക്കാറിന്റെ മൗനം അവരെ പങ്കാളികളാക്കുന്നുണ്ടോ? എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ.

പ്രതിഷേധവുമായി നടന്നുപോകുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് ജീപ്പ് പാഞ്ഞുകയറുന്നതാണ് ദൃശ്യങ്ങള്‍. വെള്ള കുര്‍ത്തയും പച്ച തലപ്പാവും ധരിച്ച ഒരു കര്‍ഷകന്‍ വാഹനത്തിന്റെ ബോണറ്റില്‍ കുടുങ്ങി കിടക്കുന്നതും മറ്റുള്ളവര്‍ പ്രാണരക്ഷാര്‍ഥം ഓടിമാറുന്നതും വിഡിയോയില്‍ കാണാം. പരിക്കേറ്റ് കിടക്കുന്ന അരഡസനോളം പേരെ ഗൗനിക്കാതെ ജീപ്പ് മുന്നോട്ടുപോകുന്നതും അതിന് പിറകിലായി ഒരു കറുത്ത എസ്.യു.വി കടന്നുപോകുന്നതും ദൃശ്യത്തിലുണ്ട്.

അതേസമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത വ്യക്തമല്ല. നാലുകര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

 

Eng­lish Sum­ma­ry: Con­gress releas­es footage of vehi­cle crash into farmers
You may like this video also

Exit mobile version