Site iconSite icon Janayugom Online

ബിജെപി സ്ഥാനാര്‍ത്ഥികളുടെ വസതികളിലേക്ക് കര്‍ഷക മാര്‍ച്ച്

കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തിവരുന്ന കര്‍ഷക സംഘടനകള്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വസതികള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.
വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലും കഴിഞ്ഞ വര്‍ഷം ആരംഭിച്ച സമരത്തിന്റെ തുടര്‍ച്ചയായാണ് ബിജെപി നേതാക്കളുടെ വസതികള്‍ക്ക് മുന്നിലേക്ക് സമരകേന്ദ്രം മാറ്റിയത്. 

മോഡി ഭരണത്തില്‍ രാജ്യത്തെ കര്‍ഷകരുടെ ജീവിതം താറുമാറായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി പഞ്ചാബില്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് പഞ്ചാബിലെ വോട്ടെടുപ്പ്. താങ്ങുവിലയ്ക്ക് നിയമസാധുത നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുയർത്തി ഫെബ്രുവരി 13നാണ് പഞ്ചാബിലെ അതിർത്തിയിൽ രണ്ടാം കർഷക സമരം തുടങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം ജൂൺ രണ്ട് മുതൽ ഡല്‍ഹി ചലോ മാർച്ച് ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ അറിയിച്ചിരുന്നു. 

Eng­lish Summary:Farmers march to the res­i­dences of BJP candidates
You may also like this video

Exit mobile version