പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷക പ്രതിഷേധത്തിനിടെ ഒരു കർഷകനു കൂടി ജീവൻ നഷ്‌ടമായി. ഖനൂരി അതിർത്തിയിൽ സമരം നടത്തിയിരുന്ന കർണയിൽ സിങ് (50) ആണ് മരിച്ചത്. പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന പ്രക്ഷോഭം വീണ്ടും ശക്തമാക്കുമെന്ന സൂചനകളാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്. സമരത്തിലിരിക്കെ കർണയിൽ സിങ്ങിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതായി കർഷകർ പറയുന്നു. പട്യാല രജീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
ഖനൗരിയിൽ ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിലാണ് കർണയിൽ സിങ് ശ്വാസകോശ രോഗബാധിതനായതെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി. കര്‍ഷകരുടെ ഡൽഹി ചലോ മാർച്ച് ഫെബ്രുവരി 29 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും പഞ്ചാബ്-ഹരിയാനയുടെ ശംബു, ഖാനൂരി അതിർത്തികളിൽ കർഷകർ പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ്- ഡല്‍ഹി ദേശീയ പാതയില്‍ മണിക്കുറുകളോളം ഗതാഗതം സ്തംഭിച്ചു. ഹാരൂര്‍, മീററ്റ്, മുസഫര്‍നഗര്‍, ബാഗ്പത് എന്നീവിടങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ന് ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം സമരം ശക്തമാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
English Summary: farmers protest
You may also like this video