Site iconSite icon Janayugom Online

കർഷകർക്ക് നേരെ തോക്കുചൂണ്ടിയ സംഭവം: പൂജ ഖേദ്കറിന്റെ അമ്മ അറസ്റ്റിൽ

manoramamanorama

അനധികൃത തോക്ക് കൈവശം വച്ചതിനും കര്‍ഷകര്‍ക്കുനേരെ തോക്ക് ചൂണ്ടിയതിനും വിവാദ ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കറെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിഎസ്‌സി സ്ഥാനാർത്ഥിത്വത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലും പദവി ദുരുപയോഗം ചെയ്‌തുവെന്ന ആരോപണത്തിലും ഇതിനകം തന്നെ പൂജയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പൂനെ ജില്ലയിലെ മുൽഷി ഗ്രാമത്തിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക കർഷകര്‍ക്കെതിരെ മനോരമ തോക്കുചൂണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ ഇവരും അന്വേഷണം നേരിടുന്നുണ്ട്. 

വീഡിയോ വൈറലായതിനെ തുടർന്ന് പൂനെ പോലീസ് ഇവര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരുടെ ഭർത്താവും റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ദിലീപ് ഖേദ്കറെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. റായ്ഗഡ് ജില്ലയിലെ റായ്ഗഡ് കോട്ടയ്ക്കടുത്തുള്ള ലോഡ്ജിൽ ഒളിച്ചിരുന്ന മനോരമയെ പൂനെ പോലീസ് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.

സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ രണ്ടുതവണ സസ്‌പെൻഡ് ചെയ്യപ്പെട്ട അഴിമതി ആരോപണങ്ങളുടെ ചരിത്രവും ദിലീപ് ഖേദ്കറിനുണ്ട്. 2018‑ൽ കോലാപ്പൂരിൽ റീജിയണൽ ഓഫീസറായി സേവനമനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യ സസ്പെൻഷൻ. ഈ കാലയളവിൽ, വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിക്കാൻ 25,000 രൂപ മുതൽ 50,000 രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ലോക്കൽ സോമില്ലും തടി വ്യാപാരി സംഘടനയും ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. സമാനമായ ആരോപണങ്ങളെത്തുടർന്ന് 2020‑ൽ മറ്റൊരു സസ്പെൻഷൻ നേരിടേണ്ടി വന്നു.

Eng­lish Sum­ma­ry: Farm­ers shoot­ing inci­dent: Poo­ja Khed­kar’s moth­er arrested

You may also like this video

Exit mobile version