Site icon Janayugom Online

കര്‍ഷകസമരം; കേന്ദ്രസര്‍ക്കാരിന്റെ അടിയറവ് പൂര്‍ണം : ആവശ്യങ്ങള്‍ അംഗീകരിച്ചു

farmers

സംയുക്ത കിസാന്‍ മോര്‍ച്ച മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായി. ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച ചില ഉപാധികള്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്നതിനാല്‍ പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റി. നഷ്ടപരിഹാരവും കേസുകള്‍ പിന്‍വലിക്കുന്ന കാര്യവും അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രക്ഷോഭം പിന്‍വലിച്ചേ കേസുകള്‍ ഒഴിവാക്കുന്നത് പരിഗണിക്കൂ എന്ന ഉപാധി സര്‍ക്കാര്‍ മുന്നോട്ടുവച്ചു.

പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് കര്‍ഷകര്‍ സര്‍ക്കാരിനു നല്‍കിയ കത്തില്‍ ഉന്നയിച്ചത്.

ഇന്നലത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കരട് മറുപടി സര്‍ക്കാര്‍ സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് കൈമാറി. സമരം അവസാനിപ്പിച്ചാല്‍ മാത്രം കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാം എന്ന നിബന്ധനയാണ് സര്‍ക്കാര്‍ കിസാന്‍ മോര്‍ച്ചയുടെ കത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ടെന്ന നിലപാടാണ് ഇന്നലെ സിംഘുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചാ യോഗത്തില്‍ ഉയര്‍ന്നത്. എങ്കിലും സര്‍ക്കാര്‍ പൂര്‍ണമായും കര്‍ഷക പ്രക്ഷോഭത്തിന് മുന്നില്‍ കീഴടങ്ങിയെന്ന അവസ്ഥയാണ് നിലവിലുള്ളത്.

Eng­lish Summary:Farmers’ strike; The sur­ren­der of the Cen­tral Gov­ern­ment is com­plete: the demands are accepted

You may like this video also

Exit mobile version