Site iconSite icon Janayugom Online

ഹരിയാനയില്‍ കര്‍ഷകസമരം വിജയം; കൂടുതല്‍ വിളകള്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍

വിളകളുടെ സംഭരണം സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണമെന്നും വിള സംഭരണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഹരിയാനയില്‍ കര്‍ഷകര്‍ നടത്തിയ സമരം വിജയംകണ്ടു. ഏക്കറിന് പതിവിലും കൂടുതലളവില്‍ വിളകള്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഷഹാബാദിലെ ദേശീയപാത‑44‑ല്‍ കര്‍ഷകര്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചത്.

ഡല്‍ഹിയെയും ചണ്ഡീഗഢിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 44 ലായിരുന്നു കര്‍ഷകരുടെ നേതൃത്വത്തില്‍ 20 മണിക്കൂര്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. ഒക്ടോബര്‍ ഒന്നിന് വിളകളുടെ സംഭരണം ആരംഭിക്കുമെന്നും അത് വരെ കര്‍ഷകര്‍ മണ്ടികളിലേക്ക് കൊണ്ടുവരുന്ന വിളകള്‍ ജില്ലാ അധികാരികള്‍ കൈകാര്യം ചെയ്യുമെന്നുമാണ് കര്‍ഷകര്‍ക്ക് ലഭിച്ച ഉറപ്പ്. ഏക്കറിന് 30 ക്വിന്റല്‍ നെല്ല് സംഭരിക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു.

കര്‍ഷകരുടെ ഉപരോധത്തെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടത് ചൂണ്ടിക്കാണിച്ച് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ്, ജസ്റ്റിസ് അലോക് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

Eng­lish sum­ma­ry; Farm­ers’ strike won in Haryana; Gov­ern­ment to pro­cure more crops

You may also like this video;

Exit mobile version