Site iconSite icon Janayugom Online

കര്‍ഷകന്റെ ആത്മഹത്യ: സിബില്‍ സ്കോര്‍ കാരണമല്ലെന്ന് രേഖകള്‍

പിആര്‍എസ് വായ്പയുടെ കടക്കെണിയാണ് ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യക്ക് കാരണമെന്ന ആരോപണം പൂര്‍ണമായും തെറ്റെന്ന് തെളിയുന്നു. അദ്ദേഹത്തിനുള്ളത് മികച്ച സിബില്‍ സ്കോര്‍ ആണെന്ന രേഖകള്‍ പുറത്തുവന്നു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പിആർഎസ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനാലാണ് ബാങ്കുകൾ ‌വായ്പ നിഷേധിച്ചതെന്നും അതാണ് പ്രസാദ് എന്ന കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കുറ്റപ്പെടുത്തല്‍.

എന്നാല്‍, പിആർഎസ് വായ്പ ഒരു തരത്തിലും കര്‍ഷകന്റെ സിബിൽസ്കോറിനെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. രേഖകളനുസരിച്ച് കെ ജി പ്രസാദിന് ലഭിച്ചിരിക്കുന്ന സിബില്‍ സ്കോര്‍ 812 ആണ്. 300 മുതല്‍ 900 വരെയുള്ള സ്കോര്‍ ഷീറ്റില്‍ 720ന് മുകളിലുള്ളത് വായ്പ ലഭിക്കാന്‍ അര്‍ഹതയുള്ളതായാണ് ബാങ്കുകള്‍ വിലയിരുത്തുന്നത്. സാധാരണയായി 700നും 800നുമിടയിലുള്ള സ്കോര്‍ ആണ് ലഭിക്കാറുള്ളത്. 800ന് മുകളില്‍ സിബില്‍ സ്കോര്‍ ഉണ്ടായിട്ടും ഇദ്ദേഹത്തിന് വായ്പ ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാകുന്നത്, ദിവസങ്ങളായി കേരളത്തിൽ നടക്കുന്ന കള്ളപ്രചരണത്തിന് തിരിച്ചടിയാണ്.

Eng­lish Sum­ma­ry: Farmer’s sui­cide: cibil score was not the reason
You may also like this video

Exit mobile version