Site iconSite icon Janayugom Online

കർഷകർ വീണ്ടും സമരത്തിന്

farmersfarmers

തങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്രം മുഖംതിരിച്ചാൽ ഈ മാസം 31ന് ‘വിരോധ് ദിവസ്’ ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു). കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തപ്രകാരം എംഎസ്‍പി സംബന്ധിച്ച് കമ്മിറ്റി രൂപീകരിക്കുകയോ ലഖിംപൂർ ഖേരി സംഭവത്തിൽ മകൻ പ്രതിയായ സഹമന്ത്രിയെ നീക്കം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് സിംഘു അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബികെയു നേതാക്കളായ രാകേഷ് ടിക്കായത്ത്, യുധ്‍വീർ സിങ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ പ്രതിഷേധ സൂചനകമായി 31 ന് രാജ്യത്തുടനീളം കോലം കത്തിച്ചു പ്രതിഷേധിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

Eng­lish Sum­ma­ry: Farm­ers to hold strike again

You may like this video also

YouTube video player
Exit mobile version