കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് ഉത്തരവാദി താനാണെന്ന് കണ്ടെത്തിയാൽ തൂക്കിലേറ്റാമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കശ്മീർ ഫയൽസ് എന്ന സിനിമയുടെ റിലീസിന് പിന്നാലെ 1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനം വീണ്ടും രാഷ്ട്രീയ ചർച്ചാ കേന്ദ്രമായതോടെയാണ് ഫാറൂഖ് അബ്ദുള്ള രംഗത്തെത്തിയിരിക്കുന്നത്.
“നിങ്ങൾ സത്യസന്ധരായ ഒരു ജഡ്ജിയെയോ കമ്മിറ്റിയെയോ നിയമിക്കുമ്പോൾ സത്യം പുറത്തുവരും. ആരാണ് ഉത്തരവാദിയെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഫാറൂഖ് അബ്ദുള്ള ഉത്തരവാദിയാണെങ്കിൽ, താൻ രാജ്യത്തെവിടെയും തൂക്കിലേറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
1990 കളിൽ കശ്മീരിലെ സിഖുകാർക്കും മുസ്ലീങ്ങൾക്കും എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാൻ സത്യാന്വേഷണ കമ്മിഷനെ നിയമിക്കണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ഒരു പ്രചരണ സിനിമയാണ്. 1990ല്‍ സംസ്ഥാനത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുപോലെ ബാധിച്ച ഒരു ദുരന്തമാണ് ചിത്രത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
english summary; Farooq Abdullah: Hang me if I’m found responsible for Kashmiri Pandit exodus
you may also like this video;