Site iconSite icon Janayugom Online

അതിവേഗം അതിജീവനം

മുണ്ടക്കൈ-ചൂരൽമല ദുരന്ത അതിജീവിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ നിർമ്മിക്കുന്ന മാതൃകാ വീടിന്റെ നിര്‍മ്മാണം അതിവേഗം പൂർത്തിയാകുന്നു. 64 ഹെക്ടർ ഭൂമിയിലാണ് ടൗൺഷിപ്പ് തയ്യാറാകുന്നത്. മാതൃകാ വീടിന്റെ നിര്‍മ്മാണം നിലവില്‍ മേല്‍ക്കൂര വാര്‍ക്കുന്ന ഘട്ടത്തിലെത്തി. അഞ്ച് സോണുകളായി തിരിച്ചാണ് ടൗണ്‍ഷിപ്പിന്റെ നിർമ്മാണം. നിലവിൽ സോൺ ഒന്നിലെ 99 വീടുകളുടെ നിര്‍മ്മാണ ജോലികളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. ഇതിൽ ഏഴ് സെന്റ് വീതമുള്ള 60 പ്ലോട്ടുകളായി തിരിക്കുകയും 27 വീടുകൾക്കായി ഫൗണ്ടേഷൻ പൂർത്തീകരിക്കുകയും ചെയ്തു. പൂർണമായും ഫ്രെയിംഡ് കോളം സ്ട്രക്ച്ചറിലാണ് വീടുകൾ നിർമ്മിക്കുന്നത്. 

പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന രീതിയിൽ സീസ്മിക് ലോഡ് ഉൾപ്പടെ പരിശോധിച്ചാണ് നിർമ്മാണം നടക്കുന്നത്. അടിക്കടി പെയ്യുന്ന മഴയും വരാനിരിക്കുന്ന മൺസൂണും പ്രതിസന്ധിയാവാത്ത രീതിയിൽ ആറ് മാസം കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. തൊഴിലാളികൾ, സൂപ്പർവൈസർമാർ ഉൾപ്പെടെ 150 ഓളം പേരാണ് എൽസ്റ്റണിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായത്. മാതൃകാ വീടിന്റെ മേല്‍ക്കൂര നിര്‍മ്മാണത്തിനെത്തിയവർക്ക് മധുരവും വിതരണം ചെയ്തു. 

Exit mobile version