ട്രെയിനില്‍ അച്ഛനും മകളും സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതികളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരാണ് അക്രമികള്‍ എന്ന വിവരമാണു പൊലീസിനു ലഭിച്ചിട്ടുള്ളത്. റെയില്‍വേ പൊലീസിന്റെ (ജിആര്‍പി) എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍പിഎഫ്) എറണാകുളം, തൃശൂര്‍ യൂണിറ്റുകളും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആക്രമണത്തിനിരയായത് 16 വയസ്സുള്ള പെണ്‍കുട്ടിയാണ്. പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ഒരു വിവരവും പൊലീസില്‍ നിന്നു ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.
English summary; Father and daughter assaulted; The investigation is progressing
You may also like this video;