Site iconSite icon Janayugom Online

തൃശൂരില്‍ അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍; മകന്റെ മൃതദേഹം ബക്കറ്റില്‍

തൃശൂര്‍ ആളൂരില്‍ അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍. ആളൂര്‍ സ്വദേശി ബിനോയ്, രണ്ടര വയസുകാരന്‍ അര്‍ജുന്‍ കൃഷ്ണ എന്നിവരെയാണ് മരിച്ചത്.
കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാണ് കണ്ടെത്തിയത്. ബിനോയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ ഭാര്യ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്. അര്‍ജുന്‍ രണ്ടാമത്തെ മകനാണ്. ഇവര്‍ക്ക് ഒമ്പത് വയസുകാരനായ മറ്റൊരു മകന്‍ കൂടിയുണ്ട്. 

നേരത്തെ പ്രവാസി മലയാളിയായിരുന്നു ബിനോയ്. ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നതിനു ശേഷം ലോട്ടറി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ബിനോയെ അലട്ടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹൃദ്രോഗിയായ ബിനോയ് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അതില്‍ ബിനോയ് വളരെ മാനസിക വിഷമത്തിലായിരുന്നു. അതേസമയം മകനെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Eng­lish Summary;Father and son found dead at home in Thris­sur; Son’s body in bucket

You may also like this video

Exit mobile version