Site iconSite icon Janayugom Online

തിരുവില്വാമലയിൽ ആത്മ ഹത്യക്ക് ശ്രമിച്ച നാലം​ഗകുടുംബത്തിലെ അച്ഛനും മകനും മരിച്ചു

തൃശൂർ തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ഇതോടെ കുടുംബത്തിലെ നാലു പേരുടെയും ജീവൻ നഷ്ടമായിരിക്കുകയാണ്. ​ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്.

ഇന്നലെയാണ് നാലം​ഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകൻ രാഹുൽ എന്നിവർ ഇന്നലെ മരിച്ചിരുന്നു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണം.

ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് പൊളളലേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിയും ഇളയ മകൻ രാഹുലും മരിച്ചു. വീട്ടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

Eng­lish Sum­ma­ry: A father and son of a four-mem­ber fam­i­ly who attempt­ed sui­cide in Thiruvil­wa­mala have died
You may also like this video

YouTube video player
Exit mobile version