Site iconSite icon Janayugom Online

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്‌ഛനും മകനും ഗുരുതര പരുക്ക്

ടുറിസ്റ്റ് ബസും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികരായ അച്‌ഛനും മകനും ഗുരുതര പരുക്ക്. കോഴഞ്ചേരി മേലുകര കല്ലുപറമ്പിൽ സനൽകുമാർ (48) മകൻ അഭിജിത് (23) എന്നിവർക്കാണു പരുക്കേറ്റത്. ചെങ്ങന്നൂർ റോഡിൽ നിന്ന് പഴയ പൊലീസ് സ്‌റ്റേഷൻ റോഡിലേക്കു തിരിയുന്ന ഭാഗത്തെ വളവിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടുകൂടി അപകടം ഉണ്ടായത്. ചെങ്ങന്നൂർ ഭാഗത്തേക്കു യാത്ര ചെയ്ത സനൽ ഓടിച്ച സ്‌കൂട്ടറും ചെങ്ങന്നൂരിൽ നിന്ന് ആറന്മുള ഭാഗത്തേക്ക് വന്ന ടൂറിസ്‌റ്റ് ബസ്സും തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു റോഡിലേക്കു വീണ അഭിജിത്തിൻ്റെ തലയ്ക്കാണ് ഗുരുതര പരുക്കേറ്റത്. കുമാറിൻ്റെ കാലിൻ്റെയും കൈകളുടെയും അസ്‌ഥിക്ക് പൊട്ടലുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. ഇരുവരെയും ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version