Site iconSite icon Janayugom Online

അടൂരിൽ പിതാവിന് മകന്റെയും ഭാര്യയുടെയും മർദ്ദനം

അടൂരില്‍ പിതാവിന് മകന്റെയും ഭാര്യയുടെയും മർദ്ദനം. തങ്കപ്പന് ആണ് മകൻ്റെയും ഭാര്യയുടെയും മർദ്ദനമേറ്റത്. ഇളയ മകൻ സിജു, ഭാര്യ സൗമ്യ എന്നിവരാണ് പിതാവിനെ മർദ്ദിച്ചത്. ഇരുവർക്കുമെക്കെതിരെ പൊലീസ് കേസെടുത്തു. മകൻ്റെ വീട്ടിൽ കയറി ചെല്ലുന്നതിന് മകനും ഭാര്യയും അക്രമിച്ചു എന്നാണ് എഫ്ഐആർയിൽ രേഖപ്പെടുത്തിയത്. മകൻ പൈപ്പ് കൊണ്ടും മകൻ്റ ഭാര്യ വടികൊണ്ടുമാണ് പിതാവിനെ അടിച്ചുവീഴ്ത്തിയത്.

Exit mobile version