കോട്ടയം മീനടത്ത് അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷംപിതാവ് ജീവനൊടുക്കിയതാകമെന്ന് പൊലീസ് പറയുന്നു.
English Summary: Father commits suicide by killing nine-year-old boy in Kottayam
You may also like this video