ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ മകന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിയായ വിനോദിനെ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ 50,000 രൂപ പിഴയും ഇയാൾ ഒടുക്കണം.
2022 മെയ് 19നാണ് സംഭവം. വിനോദിന്റെ പിതാവ് ആന്റണിയാണ് കൊല്ലപ്പെട്ടത്. സമ്മാനം അടിച്ച ലോട്ടറി നൽകണമെന്ന ആവശ്യപ്പെട്ട് മകൻ സമീപിച്ചപ്പോൾ, പിതാവ് ആവശ്യം നിരസിച്ചത് ആണ് കൊലപാതകത്തിന് കാരണം.
ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊന്നു; മകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

