Site iconSite icon Janayugom Online

മസ്ക് കൊല്ലപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നതായി പിതാവ്

കോ­ടീശ്വരനായ ത­ന്റെ­ മകന്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നതായി എ­ലോണ്‍ മസ്കിന്റെ പിതാവ് ഇറോള്‍ മസ്ക്. മസ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നുവെന്ന് കാണിച്ച് ദ ന്യൂയോര്‍ക്കര്‍ എന്ന പത്രത്തില്‍ വന്ന ലേഖനത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഇറോളിന്റെ പരാമര്‍ശം. ബഹിരാകാശം, ഉക്രെയ്ന്‍, സമൂഹമാധ്യമങ്ങള്‍, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയ മേഖലകളിലെ മസ്കിന്റെ സംഭാവനകളെ വിമര്‍ശിക്കുന്നതാണ് ലേഖനം. സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റിലൂടെ ഉക്രെയ്‍ന് ഡേറ്റ നല്‍കിയതിനെ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

Eng­lish Summary:Father says he fears Musk may be killed
You may also like this video

Exit mobile version