Site iconSite icon Janayugom Online

കാലിഫോര്‍ണിയയില്‍ മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. സാക്രമെന്റോയിലെ ഒരു പള്ളിയില്‍ വച്ചാണ് സംഭവം. ഇവരെ കൂടാതെ മറ്റൊരാളെയും കൂടി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മൂന്നു കുട്ടികളും 15 വയസിനു താഴെയുള്ളവരാണ്. കൂടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. 

വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് സംഭവം. എന്നാല്‍ വെടിവയ്പ്പ് നടക്കുന്ന സമയത്ത് പള്ളിയിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന് ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ഗവര്‍ണര്‍ ഗാവിൻ ന്യൂസോം പ്രതികരിച്ചു. അമേരിക്കയിൽ മറ്റൊരു വിവേകശൂന്യമായ വെടിവെപ്പ് കൂടിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ഇത്തവണ ഞങ്ങളുടെ വീട്ടുമുറ്റത്ത് തന്നെ അത് നടന്നു. ഇത് തികച്ചും വിനാശകരമാണെന്നും അദ്ദേഹം കുറിച്ചു. തോക്കുകൾ ഉപയോഗിച്ചുള്ള കൂട്ടക്കൊലകൾ അമേരിക്കയിൽ ഇപ്പോൾ സാധാരണമായ സംഭവമായി മാറിയിരിക്കുകയാണെന്നും അദേഹം ട്വിറ്ററിൽ പറഞ്ഞു. 

Eng­lish Summary:father who shot and killed his chil­dren in Cal­i­for­nia has com­mit­ted suicide
You may also like this video

Exit mobile version