Site iconSite icon Janayugom Online

രണ്ടാം ക്ലാസ്സുകാരിയെ ലൈംഗികമായി പീ ഡിപ്പിച്ച പിതാവിന്റെ സുഹൃത്ത് പിടിയിൽ

രണ്ടാം ക്ലാസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ ചെട്ടികുളങ്ങര ഈരേഴ വടക്ക് കുഴുവടി പടീറ്റതിൽ വീട്ടിൽ രാഹുൽ (29)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ബുധനാഴ്ച സ്കൂളിലെത്തിയ ഏഴ് വയസുകാരിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് കുട്ടിയെ മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തു. പ്രതി കുട്ടിയുടെ അച്ഛന്റെ ഉറ്റ സുഹൃത്തും അച്ഛനൊപ്പം വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്നു. വീട്ടിൽ കുട്ടി അച്ഛനും, അമ്മുമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. പ്രതിയും കുട്ടിയുടെ അച്ഛനും വീട്ടിലിരുന്ന മദ്യപിച്ച ശേഷം, അച്ഛൻ പുറത്തേക്ക് പോയ സമയം പ്രതി കുട്ടിയെ ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. അച്ഛനെ പേടിച്ച് കുട്ടി വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. പ്രതി സ്ഥിരം വീട്ടിൽ വന്നിരുന്നതിനാൽ കുട്ടിക്ക് പ്രതിയോട് നല്ല അടുപ്പമായിരുന്നു. ഇത് പ്രതി മുതലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version