Site iconSite icon Janayugom Online

പിതാവിന്റെ അന്ത്യാഭിലാഷം: 1.5 കോടിയിലധികം ഭൂമി ഈദ്ഗാഹിന് വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍

പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി 1.5 കോടിയിലധികം വിലമതിക്കുന്ന നാല് ഏക്കറോളം വരുന്ന ഭൂമി മുസ്‍ലിം പള്ളിക്ക് നല്‍കി ഹിന്ദു സഹോദരിമാര്‍. ഉത്തരാഖണ്ഡിലെ ഉദ്ധസിങ് നഗര്‍ ജില്ലയിലെ കാസിപുരിലാണ് അച്ഛന്റെ അന്ത്യാഭിലാഷം പെണ്‍മക്കള്‍ നിറവേറ്റിയത്.

2003ലാണ് ഇവരുടെ പിതാവും കര്‍ഷകനുമായ ബ്രജ്‌നന്ദന്‍പ്രസാദ് രസ്‌തോഗി മരണപ്പെട്ടത്. മത സൗഹാര്‍ദത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം തന്റെ ആഗ്രഹം അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ മക്കളായ സരോജ്, അനിത എന്നിവര്‍ പിതാവിന്റെ അന്ത്യാഭിലാഷം അറിയുന്നത്. തുടര്‍ന്ന് ഇരുവരും ഭൂമി വിട്ടു നല്‍കുകയായിരുന്നു.

Eng­lish sum­ma­ry; Father’s last wish: Hin­du sis­ters donate over Rs 1.5 crore land for Eidgah

You may also like this video;

Exit mobile version