Site icon Janayugom Online

ഹരിത വിവാദം: ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഫാത്തിമ തഹ്ലിയ

ഹരിതയ്ക്കെതിരായ മുസ്‌ലിം ലീഗ് നടപടിക്കെതിരെ ശക്തമായ നിലപാടുമായി എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനുള്ള തീരുമാനത്തിനെ രൂക്ഷമായ ഭാഷയിലാണ് ഫാത്തിമ വിമര്‍ശിച്ചത്.

പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇഎംഎസിന്റെ ആണഹന്തക്കെതിരെ പൊരുതിയ കെ.ആര്‍ ഗൗരി.ആണെന്റെ ഹീറോ എന്നായിരുന്നു ഫാത്തിമ ഫെയ്സ്ബുക്കില്‍ കുറിച്ചത്. സംഭവത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫാത്തിമ മാധ്യമങ്ങളെ കാണും.

ഹരിതയ്ക്കെതിരായ നടപടിക്ക് പിന്നാലെ എംഎസ്‌എഫിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി.അബ്ദു സമദിന് പിന്നാലെ ഭാരവാഹിത്വം ഒഴിയാന്‍ കൂടുതല്‍ പേര്‍ തയാറാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎസ്‌എഫിന്റേയും മുസ്‌ലിം ലീഗിന്റേയും സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു അബ്ദു സമദിന്റെ രാജി.

എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങളുടെ തുടക്കം. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് ഹരിത അംഗങ്ങള്‍ വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു.

വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ഹരിത നേതാക്കള്‍ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങിയില്ല. പിന്നാലെയാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.

Eng­lish Sum­ma­ry : fathi­ma thahliya blames mus­lim league in haritha issue

You may also like this video :

Exit mobile version