Site icon Janayugom Online

ഫാത്തിമ തെഹ്ലിയയെ എം​എ​സ്‌എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് നീക്കി

ഫാ​ത്തി​മ തെ​ഹ്‌​ലി‍​യ​യെ എം​എ​സ്‌എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. മു​സ്‌​ലിം ലീ​ഗ് കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ശുപാ​ര്‍​ശ പ്ര​കാ​ര​മാ​ണ് മു​സ്‍​ലിം ലീ​ഗ് ദേ​ശീ​യ ക​മ്മിറ്റി ഫാ​ത്തി​മ​യ്‌​ക്കെ​തി​രെ ന​ട​പ​ടി എടുത്തത്.

“ഹ​രി​ത’ വി​വാ​ദ​ത്തി​ല്‍ ഫാ​ത്തി​മ ന​ട​ത്തി​യ​ത് ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​ന​മെ​ന്ന ക​ണ്ടെ​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ലീ​ഗ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​രി​ത​യ്ക്കു പു​തി​യ സം​സ്ഥാ​ന ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ച രീ​തി​യി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്ന് തെ​ഹ്‌​ലി‍​യ ക​ഴി​ഞ്ഞ ദി​വ​സം പ്രതികരിച്ചിരുന്നു.

അ​തേ​സ​മ​യം, ഹ​രി​ത വി​വാ​ദ​ത്തി​ല്‍ ലീ​ഗ് നേ​തൃ​ത്വം ര​ണ്ടു ത​ട്ടി​ലാ​യി​രു​ന്നു​വെ​ന്ന​തി​ന്‍റെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നു. എം​എ​സ്‌എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ല്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്താ​യി. എ​ന്നാ​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ​രാ​ണ് ഓ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തെ​ന്നും സ​ത്യം ജ​യി​ക്കു​മെ​ന്നും ഷൈ​ജ​ല്‍ പ്രതികരിച്ചു. 

Eng­lish Sum­ma­ry : fathi­ma thehliya removed from msf nation­al vice pres­i­dent position

You may also like this video :

Exit mobile version