Site icon Janayugom Online

ഫാത്തിമ തെഹ്ലിയെ ഒതുക്കണം, പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കി; ശബ്ദരേഖ പുറത്ത്

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി വിവാദമായതിന് പിന്നാലെ മുസ്ലിം ലീഗിനെ വെട്ടിലാക്കി എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൾ വഹാബിന്റെ ശബ്ദരേഖ പുറത്ത് വന്നു. ഹരിത നേതൃത്വത്തെ ഒതുക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് നിർദ്ദേശം നൽകിയതായി അബ്ദുൾ വഹാബ് ശബ്ദരേഖയിൽ പറയുന്നു. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കെതിരെയാണ് പ്രധാനമായും ശബ്ദരേഖയിൽ പറയുന്നത്. ഹരതിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫാത്തിമ തെഹ്ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാവുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. ലീഗിനേക്കാളും മേലെ ലീഗിന്റെ അഭിപ്രായവുമായി വരരുതെന്നും ഇവരെ മൊത്തത്തില്‍ കടിഞ്ഞാടിടണമെന്നും കൃത്യമായ നിര്‍ദ്ദേശം ലീഗ് എംഎസ്എഫിന് തന്നിട്ടുണ്ട് എന്നും ശബ്ദരേഖയിൽ പറയുന്നു. അതേസമയം ഹരിത വനിതാ കമ്മീഷന് നൽകിയ പരാതി അച്ചടക്ക ലംഘനമാണെന്നാണ് ഇന്നലെ പിഎംഎ സലാം പറഞ്ഞത്. 

ഹരിതയുടെ സംസ്ഥാന, ജില്ലാതല പ്രവർത്തനം നിർത്താനും ലീഗിൻ ആവശ്യമുയരുന്നുണ്ടെന്ന തരത്തിലും സൂചകള്‍ ഉയരുന്നു. പെണ്‍ക്കുട്ടികള്‍ക്ക് മാത്രമായി ഹരിത എന്നൊരു വിഭാഗം എംഎസ്എഫില്‍ വേണ്ടെന്ന് ലീഗില്‍ അഭിപ്രായം ഉയരുന്നുണ്ട്. മറ്റ് യുവജന സംഘടനകളായ എസ്എഫ്ഐ, കെഎസ്‌യു, എഐഎസ്എഫ്, എബിവിപി തുടങ്ങിയവയിലൊന്നും പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക ഘടകമില്ലെന്നും ആൺ, പെൺ വ്യത്യാസമില്ലാതെ എംഎസ്എഫ് മതിയെന്നാണ് വികാരം. എംഎസ്എഫിന് ഹരിതയുടെ പ്രവർത്തനം ഉപകാരപ്രദമായിട്ടുണ്ടെന്ന് നേതൃത്വം സമ്മതിക്കുന്നുണ്ട്. ക്യാമ്പസുകളിൽ മാത്രം പെൺകുട്ടികളുടെ ഗ്രൂപ്പായി ഹരിത പ്രവർത്തിക്കട്ടെയെന്നും ഒരു കൂട്ടര്‍ ആവിശ്യം ഉയര്‍ത്തുന്നത്.

ENGLISH SUMMARY:Fatima Tehli should be sup­pressed, many inter­ven­tions trou­bled the League
You may also like this video

Exit mobile version