Site iconSite icon Janayugom Online

എലിസബത്ത് രാജ്ഞിയെ വധിക്കാൻ പദ്ധതിയുണ്ടായിരുന്നതായി എഫ്ബിഐ റിപ്പോര്‍ട്ട്

1983ൽ യുഎസിലേക്കുള്ള യാത്രക്കിടെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ വധിക്കാൻ ഒരാൾ പദ്ധതിയിട്ടിരുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ(എഫ്­ബിഐ) വെളിപ്പെടുത്തൽ. രാജ്ഞിയുടെ യുഎസ് യാത്ര സംബന്ധിച്ച രേഖകളും എഫ്ബിഐ പുറത്തുവിട്ടു. സാൻഫ്രാൻസിസ്കോയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് രാജ്ഞിയെ വധിക്കാൻ ശ്രമമുണ്ടെന്ന് എഫ്ബിഐയ്ക്ക് മുന്നറിയിപ്പ് നൽകിയത്. സാൻഫ്രാൻസിസ്കോയിലെ പ­ബ്ബിൽ വച്ചായിരുന്നു അദ്ദേഹത്തിന് വിവരം ലഭിച്ചത്. വടക്കൻ അയർലൻഡിൽ മകൾ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി താൻ രാജ്ഞിയെ വധിക്കുമെന്നാണ് ഒരാൾ പബ്ബിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. 1983 ഫെ​ബ്രുവരി നാലിനായിരുന്നു ഭീഷണി മുഴക്കിയത്. ആ വർഷം മാർച്ചിലാണ് രാജ്ഞി കാലിഫോർണിയയിലേക്ക് പോകാൻ തീരുമാനിച്ചത്. രാജ്ഞി യോസ്മിത് ​നാഷണൽ പാർക്ക് സന്ദർശിക്കുമ്പോഴോ, ഗോൾഡൻ ഗേറ്റ് പാലത്തി​ൽ വച്ചോ വധിക്കാനായിരുന്നു പദ്ധതിയെന്നും രേഖകളിൽ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഗോൾഡൻ ഗേറ്റ് പാലം അടച്ച് സന്ദർശകരെ കടത്തിവിടാതെ രാജ്ഞിക്ക് സംരക്ഷണമൊരുക്കാനായിരുന്നു എഫ്ബിഐയുടെ പദ്ധതി. രാജ്ഞിക്കെതിരെ ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തതായി എഫ്­ബി­ഐ വെളി​പ്പെടുത്തിയില്ല. ഇത് സംബന്ധിച്ച് 102 പേജുകളടങ്ങിയ രേഖ എഫ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

eng­lish sum­ma­ry: FBI report that there was a plan to assas­si­nate Queen Elizabeth
you may also like this video:

Exit mobile version