Site iconSite icon Janayugom Online

നക്ഷത്ര ചിഹ്നം ഭയക്കേണ്ട; നോട്ടുകള്‍ക്ക് സാധുത

നക്ഷത്ര ചിഹ്നമുള്ള (*) നോട്ടുകള്‍ക്ക് മറ്റ് നോട്ടുകള്‍ക്ക് തുല്യമായ സാധുതയുണ്ടെന്ന് റിസര്‍വ് ബാങ്ക്. സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ആര്‍ബിഐ വിശദീകരണം. അച്ചടിക്കിടെ കേടുപാട് സംഭവിക്കുന്ന നോട്ടുകള്‍ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് സ്റ്റാര്‍ ചിഹ്നമുള്ളതെന്ന് ആർബിഐ അറിയിച്ചു. പ്രിന്റ് ചെയ്യുമ്പോൾ കേടാകുന്ന നോട്ടുകൾക്ക് പകരമായാണ് ഇവ പുറത്തിറക്കുന്നത്. 

നൂറ് നോട്ടുകള്‍ ഒരുമിച്ചാണ് ഒറ്റത്തവണ പ്രിന്റിങ് നടത്തുക. സീരിയല്‍ നമ്പറുകളുള്ള ഇത്തരം നോട്ടുകളില്‍ കേടാകുന്നവയ്ക്ക് പകരം പ്രിന്റ് ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുമ്പോഴാണ് അത് സ്റ്റാര്‍ സീരിസിന്റെ ഭാഗമാകുന്നതെന്നും ഇത്തരം നോട്ടുകൾ 2006 മുതൽ പ്രാബല്യത്തിലുണ്ടെന്നും ആര്‍ബിഐ അറിയിച്ചു. 

Eng­lish Summary:Fear not the star sign; Valid­i­ty of notes

You may also like this video

Exit mobile version