Site iconSite icon Janayugom Online

ഇസ്രയേല്‍ വിരുന്ന്; ശശി തരൂര്‍ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം

ഇസ്രയേല്‍ എംബസി രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ തരൂര്‍ ബുദ്ധിപരമായാണ് ഇസ്രയേല്‍ എംബസി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തത്. ബിജെപി നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സ്ഥിരമായി സ്തുതിക്കുന്ന തരൂര്‍ ബിജെപിയിലേക്കുള്ള പാതയായാണ് ഇസ്രയേല്‍ ക്ഷണം സ്വീകരിച്ചത്. ഗാസയില്‍ പിഞ്ചുകുട്ടികളെയും സ്ത്രീകളെയും കൊല്ലാക്കൊല ചെയ്യുന്ന ഇസ്രയേല്‍ നരഹത്യയെ ന്യായീകരിക്കുകയാണ് എംബസി വിരുന്നില്‍ പങ്കെടുത്തതിലൂടെ ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ തലങ്ങുംവിലങ്ങും പുകഴ്ത്തുന്ന സ്വന്തം മാസ്റ്റര്‍ പാര്‍ലമെന്റേറിയനില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടണമെന്നും അദ്ദേഹം ഏക്സിലൂടെ ആവശ്യപ്പെട്ടു. 

Exit mobile version