Site iconSite icon Janayugom Online

ബലി പെരുന്നാൾ; അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവ്

കേരളത്തിൽ ബലി പെരുന്നാൾ അവധിയിൽ മാറ്റം. നാളെ തീരുമാനിച്ച അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. 

അതേസമയം, ഒമാനിൽ ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിസ്വയിൽ ബലിപെരുന്നാൾ നമസ്കാരം നടത്തും. 

Exit mobile version