ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ ബന്ദികളാക്കി കവര്‍ച്ച. 15 ലക്ഷം രൂപയാണ് കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. കൗണ്ടറില്‍ എത്തിയ അക്രമി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകര്‍ത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കില്‍ എത്തിയ അക്രമി തൃശ്ശൂര്‍ ഭാഗത്തേക്കാണ് പോയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമി ബൈക്കിൽ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഉച്ചയോട് കൂടിയായിരുന്നു സംഭവം.
ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവര്‍ച്ച; ജീവനക്കാരെ ബന്ദികളാക്കി കവര്‍ന്നത് 15 ലക്ഷം രൂപ
