വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യമൊരുക്കുന്ന ഫീല്‍ അറ്റ് ഹോം അയര്‍ലണ്ട്, യുകെ, കാനഡ എന്നിവിടങ്ങള്‍ക്കു പുറമെ ഇപ്പോള്‍ ഓസ്‌ട്രേലിയയിലും സേവനമാരംഭിച്ചു. 2017ല്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പായ ഫീല്‍ അറ്റ് ഹോമിന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രേരണയെന്ന് സ്ഥാപകനും സിഇഒയുമായ മുഹമ്മദ് റഫീക് പറഞ്ഞു.
യുകെ, കാനഡയിലെ നഗരങ്ങളായ റ്റൊറൊന്റോ, സ്‌കാര്‍ബൊറോ, നോര്‍ത്ത് യോര്‍ക്ക്, കിച്ചനര്‍, പീറ്റര്‍ബൊറോ, നോര്‍ത്ത്‌ബേ, സാര്‍നിയ എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിലെ മെല്‍ബോണ്‍, അഡലൈയ്ഡ്, പെര്‍ത്ത് തുടങ്ങിയ നഗരങ്ങളിലും ഇപ്പോള്‍ കമ്പനിയുടെ സേവനം ലഭ്യമാണ്. വൈകാതെ ന്യൂസിലാന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലും സേവനമാരംഭിക്കുമെന്നും മുഹമ്മദ് റഫീക് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവരെ ഉദ്ദേശിച്ചd ദുബായ്, കൊച്ചി, കൊളംബോ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള കമ്പനി പുതുതായി മുംബൈ, ഡെല്‍ഹി, ഹൈദ്രാബാദ്, ലുധിയാന എന്നിവിടങ്ങളിലും ഓഫീസ് തുറക്കും.
നിലവില്‍ വിവിധ നഗരങ്ങളിലായി 500 പ്രോപ്പര്‍ട്ടികള്‍ ലീസിനെടുത്തവയില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. ഇന്ത്യയിലേതുപോലെ ഹോസ്റ്റല്‍, പേയിംഗ് ഗസ്റ്റ് സംവിധാനങ്ങള്‍ സുലഭമല്ലാത്തവയാണ് ഈ രാജ്യങ്ങളെന്നും ഇതാണ് താമസസൗകര്യം ലഭിക്കുന്നതിന് ഈ രാജ്യങ്ങളില്‍ ബുദ്ധിമുട്ടു നേരിടുന്നതെന്നും മുഹമ്മദ് റഫീക് പറഞ്ഞു. എയര്‍പോര്‍ട്ട് പിക്കപ്, ക്യാമ്പസ് ടൂര്‍ തുടങ്ങിയവയും സേവനങ്ങളുടെ ഭാഗമായി നല്‍കുന്നുണ്ട്. ഇതുവരെ 10,000‑ത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കിക്കഴിഞ്ഞു. വിവരങ്ങള്‍ക്ക് 80885 57777. www.feelathomegroup.com/.
English Summary: Feel at Home provides accommodation for study abroad students
You may also like this video