പീഡനക്കേസില്‍ സംവിധായകൻ ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക. പടവെട്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു എടുത്ത താത്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കറും സെക്രട്ടറി ജി.എസ്. വിജയനും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് നടപടി.
അതേസമയം യുവതിക്ക് പിന്തുണയുമായി സിനിമയിലെ വനിത പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയും രംഗത്തെത്തി. കേസ് തീർപ്പാക്കുന്നതുവരെ ലിജുവിനെ സിനിമ മേഖലയിൽ വിലക്കേർപ്പെടുത്തണമെന്നും എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. നടൻ സണ്ണി വെയിനാണ് നിർമിക്കുന്ന ചിത്രമായ പടവെട്ട് ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. നിവിൻ പോളി, മഞ്ജു വാര്യർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
English Summary: FEFCA cancels membership of director liju Krishna
You may also like this video