Site iconSite icon Janayugom Online

യുപിയിൽ സെപ്റ്റിക് ടാങ്കിൽ വീണു; രണ്ട് കുട്ടികൾ മരിച്ചു

ഉത്തർപ്രേദേശി സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. സോൻഭദ്ര ജില്ലയിലെ കേവൽ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. അങ്കിത് (5), സൗരഭ് (6) എന്നിവരാണ് ചൊവ്വാഴ്ച വൈകുന്നേരം കളിക്കുന്നതിന്റെ സെപ്റ്റിക് ടാങ്കിൽ വീണത്.

കുട്ടികൾ ടാങ്കിന്റെ മൂടി തകർന്ന് വീഴുകയായിരുന്നുവെന്ന് എഎസ്പി ത്രിഭുവൻ നാഥ് ത്രിപാഠി പറഞ്ഞു. കുടുംബാംഗങ്ങൾ കുട്ടികളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തിച്ചപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ അന്വേഷണം നടക്കുകയാണെന്നും എഎസ്പി കൂട്ടിച്ചേർത്തു.

Exit mobile version