നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഫറ്റീരിയയ്ക്ക് സമീപമുള്ള ഓടയില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശിനിയായ റിതാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 11.30 ന് ജയ്പ്പൂരില്‍ നിന്നെത്തിയ വിമാനത്തിലാണ് റിതാന്‍ കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. സഹോദരനോടൊപ്പം കളിക്കുന്നതിനിടയിലായിരുന്നു അപകടം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആഭ്യന്തര ടെര്‍മിനലിനു പുറത്തുള്ള ‘അന്നാ സാറ’ കഫേയുടെ പിന്‍ഭാഗത്താണ് അപകടം നടന്നത്. കുട്ടിയെ കാണാതായതോടെ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഓടയില്‍ നിന്നും കണ്ടെത്തിയത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.42 നാണ് മരണം സംഭവിച്ചത്.

