Site icon Janayugom Online

തിരുവനന്തപുരത്ത് ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണു; ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം പള്ളിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. നൗഫിയുടെമൃതദേഹം ആണ്ആദ്യം കണ്ടെത്തിയത്. പിന്നീട് ഭർത്താവ് സിദ്ദിഖിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇവരുടെ ബദ്ധുവായ അൻസിലും അപകടത്തില്‍പ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹവും കിട്ടി. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സിദ്ധിക്ക്, നൗഫി, അൻസിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. അൻസിലിന്റെ മൃതദേഹംഇന്നലെ കിട്ടിയിരുന്നു. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി വീണ സിദ്ധിക്കിനെയും നൗഫിയെയും രക്ഷപ്പെടുത്താനിറങ്ങിയപ്പോഴാണ് അൻസിലും അപകടത്തില്‍പ്പെടുന്നത്.

അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീണെന്നാണ് വിവരം.

Eng­lish Sum­ma­ry: fell into the riv­er bod­ies of the cou­ple were recovered
You may also like this video

Exit mobile version