Site iconSite icon Janayugom Online

സ്‌കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു ; മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടയിൽ സ്‌കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.തമിഴ്‌നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കിലായിരുന്നു സംഭവം. പഴനിവേൽ — ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മി ആണ്‌ മരിച്ചത്. സ്വകാര്യ സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ലിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാവിലെ പതിനൊന്നരയോടെ കുട്ടിയുടെ മരണം സംഭവിച്ചെങ്കിലും, സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് വിവരം മറച്ചുവെക്കുകയായിരുന്നു. 

മൂന്ന് മണിക്ക് സ്കൂളിൽ എത്തിയ അമ്മ, ലിയയെ ക്ലാസിൽ കാണാത്തിനാൽ അധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി നൽകിയില്ല. ഇതിനിടയിൽ സ്കൂൾ മാനേജർ ലിയയുടെ അച്ഛനെ ഫോണിൽ വിളിച്ച് അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ്‌ കുട്ടി മരിച്ച കാര്യം രക്ഷിതാക്കൾ അറിഞ്ഞത്. 

Exit mobile version