മലപ്പുറം എടവണ്ണയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥിയ്ക്ക് ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം. ആര്യൻ തൊടി സ്വദേശി ഹനീൻ അഷ്‌റഫ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാരക്കുന്ന് സ്വദേശി നാജിത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ വിദ്യാർത്ഥി ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന ലോറിക്കടിയിലേക്ക് വീണ ഹനീൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ലോറിക്കടിയിൽപ്പെട്ട് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

