Site iconSite icon Janayugom Online

ഫെമ ലംഘനം: ന്യൂസ്‌ക്ലിക്കിനും എഡിറ്റർ പ്രബീർ പുർകായസ്ഥയ്ക്കും 184 കോടി രൂപ പിഴയിട്ട് ഇ ഡി

വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചതിന് വാർത്താ പോർട്ടലായ ‘ന്യൂസ്‌ക്ലിക്കിനും’ അതിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 184 കോടി രൂപ പിഴ ചുമത്തി. ന്യൂസ്‌ക്ലിക്ക് ഉടമസ്ഥരായ പി പി കെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന് 120 കോടി രൂപയും പ്രബീർ പുർകായസ്ഥയ്ക്ക് 64 കോടി രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

വിദേശ നേരിട്ടുള്ള നിക്ഷേപത്തിൽ വരുത്തിയ ക്രമക്കേടുകൾ, സേവനങ്ങളിലും കയറ്റുമതിയിലും നടത്തിയ തെറ്റായ പ്രഖ്യാപനങ്ങൾ എന്നീ രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും ലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 2021 സെപ്റ്റംബറിൽ പണം തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഇ ഡി ന്യൂസ്‌ക്ലിക്ക് ഓഫീസുകളിൽ ആദ്യമായി പരിശോധന നടത്തിയത്. പ്രബീർ പുർകായസ്ഥ ഉൾപ്പെടെ 25ലധികം പേരുടെ മൊഴികൾ അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇ ഡിയുടെ പുതിയ നടപടിയോട് ന്യൂസ്‌ക്ലിക്ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Exit mobile version