Site iconSite icon Janayugom Online

ഹൈദരാബാദിൽ കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ

ഹൈദരാബാദിൽ കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒ ആയിരുന്ന ഡോ. നമ്രത ചിഗുരുപതിയാണ്(34) പിടിയിലായത്. 53 ഗ്രാം കൊക്കൈയിൻ ആണ് പിടികൂടിയത്. ആറ് മാസം മുമ്പ് ഒമേഗ ഹോസ്പിറ്റൽസിന്റെ സിഇഒ സ്ഥാനം രാജിവച്ച നമ്രത, മുംബൈ ആസ്ഥാനമായുള്ള ഒരു വിതരണക്കാരനായ വാൻഷ് ധാക്കറിൽ നിന്ന് കൊറിയർ വഴി 5 ലക്ഷം രൂപ വിലമതിക്കുന്ന കൊക്കെയ്ൻ സ്വീകരിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മയക്കുമരുന്നിനായി ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ചതായി ചോദ്യം ചെയ്യലിൽ അവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Exit mobile version