Site iconSite icon Janayugom Online

നവജാത ശിശുവിന്റെ വയറ്റില്‍ ഭ്രൂണം; ഉത്തരം കിട്ടാത്ത ശാസ്ത്രലോകം

40 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റില്‍ നിന്ന് ഭ്രൂണം കണ്ടെത്തി. ഞെട്ടണ്ട കേട്ട വാര്‍ത്ത സത്യമാണ്. ഇന്ത്യയില്‍ ബിഹാറിലാണ് സംഭവം. മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വമായാണ് ഇത്തരത്തിലൊരു സംഭവം. കുഞ്ഞിന്‍റെ വയര്‍ അസാധാരണമാംവിധം വീര്‍ത്തിരിക്കുകയായിരുന്നു ആദ്യം. മൂത്രം പോകുന്നതിനും തടസമുണ്ടായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. മോത്തിഹാരിയിലുള്ള റഹ്മാനിയ മെഡിക്കല്‍ സെന്‍ററിലായിരുന്നു കുട്ടിയുടെ ചികിത്സ. 

പരിശോധനയുടെ ഭാഗമായി കുഞ്ഞിന്‍റെ വയറ് സ്കാനിംഗ് ചെയ്തപ്പോളാണ് വയറ്റില്‍ മറ്റൊരു ഭ്രൂണം വളരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രതിഭാസമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അഞ്ച് ലക്ഷത്തിലൊന്ന് എന്ന നിലയില്‍ മാത്രം കണ്ടേക്കാവുന്ന രോഗാവസ്ഥയാണിതെന്ന് റഹ്മാനിയ മെഡിക്കല്‍ സെന്‍ററില്‍ കുഞ്ഞിനെ ചികിത്സിച്ച ഡോ. തബ്രീസ് അസീസ് പറയുന്നു. ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം സര്‍ജറിയിലൂടെ കുഞ്ഞിന്‍റെ വയറ്റിനകത്തുണ്ടായിരുന്ന ഭ്രൂണത്തെ ഇവര്‍ എടുത്തുമാറ്റി. അതേസമയം എന്തുകൊണ്ടാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങളുടെ ഉദരത്തില്‍ ഭ്രൂണമുണ്ടാകുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടിയില്ല ഗവേഷകലോകം. 

Eng­lish Summary:Fetus in the womb of a newborn
You may also like this video

Exit mobile version