ഓസ്‌ട്രേലിയയിൽ വിഷച്ചീര കഴിച്ചവരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി. പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ സ്ഥിരീകരിച്ചവരില്‍ ഹാലൂസിനേഷന്റെ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് ഓസ്ട്രേലിയയില്‍ അടിയന്തര ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. കോസ്റ്റ്‌കോ ഷോപ്പിംഗ് മാളിൽ നിന്ന് റിവിയേര ഫാംസ് ബേബി ചീര കഴിച്ച ഒമ്പത് പേരിലാണ് അസ്വാസ്ഥ്യതയുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
കാഴ്ച മങ്ങൽ, വിഭ്രാന്തി, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ തുടങ്ങിയ ലക്ഷണങ്ങളും ഇവരില്‍ കണ്ടെത്തിയതായി ആരോഗ്യ അധികൃതർ അറിയിച്ചു. പാക്കറ്റില്‍ ലഭ്യമാകുന്ന ഈ ചീരയുടെ എക്സ്പയറിയ ഡേറ്റ് ഡിസംബർ 16ആണ്. കഴിച്ചവരില്‍ രോഗാവസ്ഥ സ്ഥിരീകരിച്ചതിനുപിന്നാലെ ഈ ചീര കഴിക്കരുതെന്ന് ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് മുന്നറിയിപ്പ് നൽകി.
വിഷ ചീര കഴിച്ച് അവശനിലയിലായവര്‍ സിഡ്‌നിയിൽ നിന്നുള്ളവരാണെന്നും അന്വേഷണം തുടരുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ ജാഗ്രത പാലിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
English Summary: Fever, hallucinations in those who ate poisonous spinach: Health experts issue emergency warning
You may like this video also