ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് സെമിഫൈനലില്‍ പ്രവേശിച്ചു. സ്വന്തം നാട്ടുകാരിയായ ഹരിക ദ്രോണവല്ലിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ദിവ്യ സെമി ടിക്കറ്റെടുത്തത്. ഹരികയ്ക്കെതിരെ ഒന്നാം ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ടൈബ്രേക്കറിലേക്കെത്തിയത്. നേരത്തെ ഇന്ത്യയുടെ കൊനേരു ഹംപിയും അവസാന നാലില്‍ ഇടം നേടിയിരുന്നു.
ഫിഡെ വനിതാ ചെസ് ലോകകപ്പ്; ദിവ്യ ദേശ്‌മുഖ് സെമിഫൈനലില്‍

