Site iconSite icon Janayugom Online

വയൽ നികത്തി കുതിര പരിശീലന കേന്ദ്രം; നിയമങ്ങൾ കാറ്റിൽ പറത്തി: നടപടി വേണമെന്ന് എഐവൈഎഫ്

fieldfield

വനത്താൽ ചുറ്റപ്പെട്ട ചേകാടിയിലെ താഴശ്ശേരിവയൽ നികത്തി നിർമ്മിക്കുന്ന കുതിര പരിശീലന കേന്ദ്രത്തിന് അനുമതിയില്ലന്ന് എഐവൈഎഫ് പുൽപ്പള്ളി മണ്ഡലം കൺവെൻഷൻ കുറ്റപ്പെടുത്തി. വയൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാലുകൾ, പൊതുതോട് കൈയേറി ഏറ്റുമാടം, കുളം, ഷെഡുകൾ എന്നിവയാണ് നിർമ്മിച്ചിരിക്കുന്നത്. തലമുറകളായി നെൽക്കൃഷിയെ സംരക്ഷിച്ച് വരുന്ന ചേകാടികാർക്ക് നെൽപാടം നികത്തി പരിശീലനകേന്ദ്രം നിർമ്മിക്കുന്നത് ആശങ്കയുർത്തുന്നുണ്ട്. 

പ്രദേശത്തെ ശുദ്ധജല സോത്രസ്സുകൾ മലിനപ്പെടുകയും സ്ത്രികളും കുട്ടികളുമടക്കമുള്ളവർ കുളിക്കാനും വസ്ത്രമലക്കനും ആശ്രയിക്കുന്നത് ഈ നിർച്ചാലിനെയാണ്. കളവുർ, കട്ടക്കണ്ടി, താഴശ്ശേരി, പന്നിക്കൽ മുലവയൽ എന്നി ഗോത്രസങ്കേതങ്ങളുടെ സമീപത്താണ് നിലവിൽ അഞ്ച് ഏക്കർ സ്ഥലത്ത് നിർമ്മാണങ്ങൾ നടന്ന് വരുന്നത്.പൊതുവായി ഒഴുക്കുന്ന നിർച്ചാലുകളും കൈയേറിയാണ് നിർമ്മാണം. മൂന്ന് വശവും വനത്താൻ ചുറ്റപ്പെട്ട പ്രദേശമാണ്.
യാതൊരുവിധ അനുമതിയും ഇല്ലതെ നിർമ്മാണങ്ങൾ നടക്കുന്നതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വയൽ പൂർവസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി നിഖിൽ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ശ്രീകല ശ്യാം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്‌ എം.സി സുമേഷ്, സിപിഐ മണ്ഡലം സെക്രട്ടറി ടി സി ഗോപാലൻ ജനകൻ മാസ്റ്റർ അനിൽ സി കുമാർ, സുധീഷ്, വിൻസെന്റ് പുത്തട്ട്, അമൽ എന്നിവർ പ്രസംഗിച്ചു.

Exit mobile version