വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 32 ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പായി. ലോകകപ്പ് മാതൃകയില്‍ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലബ്ബ് ലോകകപ്പ് നടക്കുന്നത്.
ആതിഥേയ ടീമെന്ന പരിഗണനയില്‍ ലയണല്‍ മെസിയുള്‍പ്പെട്ട ഇന്റര്‍ മിയാമിയും ക്ലബ്ബ് ലോകകപ്പിനുണ്ട്. യൂറോപ്യന്‍ കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, യുവന്റസ്, ചെല്‍സി, ബൊറൂസിയ ഡോര്‍ട്മുണ്ട്, ഇന്റര്‍ മിലാന്‍, പിഎസ്ജി, പോര്‍ട്ടോ അടക്കമുള്ള ടീമുകള്‍ പോരിനെത്തും.